
"സകാത്ത്..."ആധുനിക കാലഘട്ടത്തില്‍ ഇസ്ലാമിക സമൂഹത്തില്‍ ഇത്രയേ അവഗണിക്കപ്പെട്ട , ഇസ്ലാമിണ്റ്റെ പഞ്ചസ്തംഭങ്ങളില്‍ പെട്ട ഒരു കര്‍മ്മം ഉണ്ടോ എന്ന് സംശയമണ്.പ്രത്യേകിച്ചു ജനാധിപത്യ ഭരണകൂടമുള്ള ഇന്ത്യയില്‍. ഇത് അവഗണിക്കപ്പെടാനുണ്ടായ കാരണമായി എനിക്ക് തോന്നുന്നത് മറ്റ് ആരാധനാ കര്‍മ്മങ്ങളില്‍ നിന്ന് വ്യത്യസ്ഥമയി ഇത് തണ്റ്റെ ധനത്തില്‍ നിന്നാണ് കൊടുക്കേണ്ടത് . പലര്‍ക്കും തണ്റ്റെ ധനം കുറഞ്ഞു പോകുമോ എന്ന ഭീതി..! അല്ലെങ്കില്‍ ഈ വിഷയത്തെക്കുറിച്ചുള്ള അവ്യക്തത .
ആദ്യമേ തന്നെ പറയട്ടെ ഇവിടെ സകാത്ത് എന്ന വിഷയത്തെക്കുറിച്ച് ഒരു തുടക്കം അല്ലെങ്കില്‍ പരിചയപ്പെടുത്തലാണ് ഞാന്‍ ഉദ്ദേശിക്കുന്നത് . വായനക്കാരുടെ അറിവുകള്‍ കൂടി ഇവിടെ പങ്കുവെക്കുമ്പോഴേ ഈ ലേഖനം കൊണ്ട് ഉപകാരപ്രദമകൂ .
ഈ ലേഖനത്തില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് എന്നെ അറിയിക്കണമെന്ന് മന്യ വയനക്കാരോട് ഞാന്‍ വിനീതമയി അപേക്ഷിക്കുന്നു..
സര്വ്വശംക്തന് നമ്മെയെല്ലാം അനുഗ്രഹിക്കുമറാകട്ടെ..... ആമീന്‍
പല വ്യക്തികളും സകാത്തും സ്വദഖയും ഒന്നു തന്നെയാണെന്നാണ് ധരിച്ച് വെച്ചിരിക്കുന്നത് .സകാത്തിണ്റ്റെ പ്രവര്‍ത്തകര്‍ ഒരു വ്യക്തിയെ സമീപിച്ച് സകാത്തിണ്റ്റെ കണക്കും പണവും ആവശ്യപ്പെട്ടാല്‍ ചിലയാളുകള്‍ അത് തങ്ങള്‍ അവകാശപ്പെട്ടവര്‍ക്ക് നല്കി എന്നും പറയും . എന്നാല്‍ സംഘടിതമായാണ് സകാത്ത് വിതരണം ചെയ്യേണ്ടത് . വേറെ ചിലയാളുകളുടെ വാദമെന്തെന്നു വെച്ചാല്‍ ഇവിടെ ഒരു മുസ്ളീം ഭരണകൂടമില്ലെന്നും (വിശിശ്യാ കേരളത്തില്‍) അത് കൊണ്ട് സംഘടിത സകാത്ത് അവശ്യമില്ലെന്നും പറയും . എന്നാല്‍ കേരളത്തില്‍ മഹല്ല് ഇല്ലാത്ത പ്രദേശമുണ്ടോ ? . ശരീഅത്ത് ഭരണകൂടമല്ലാത്ത ഇന്ത്യയില്‍ മഹല്ലാണ് ഇസ്ളാമിക ഭരണ കേന്ദ്രം . മഹല്ലുകള്‍ക്ക് കൈവെട്ടാനും വധശിക്ഷ വിധിക്കാനും അധികാരം ഇല്ലാത്തത് കൊണ്ട് അവയ്ക്ക് സകാത്ത് വിതരണം നടത്താന്‍ അധികാരമില്ല എന്നു പറയുന്നവരുമുണ്ട് . ഇത്തരം വിശ്വാസം ഒരു മുടന്തന്‍ ന്യായമാണ് . നമ്മുടെ നാട്ടില്‍ വിവാഹം നടത്താന്‍ മഹല്ലും മഹല്ല് ഖാദിയും ആവശ്യമാണെങ്കില്‍ എന്ത് കൊണ്ട് മഹല്ലിന് സകാത്ത് തുക ശേഖരിച്ച് അത് വിതരണം ചൈതുകൂടാ.... ?എന്നിരുന്നാലും കേരളത്തിണ്റ്റെ പല പ്രദേശങ്ങളിലും മഹല്ല് അടിസ്ഥാനത്തിലും മറ്റും സഘടിതമായി സകാത്ത് ശേഖരിച്ച് വിതരണം നടത്തുന്നുണ്ട്.
സകാത്ത് എന്ന വിഷയത്തെക്കുറിച്ച് അതിണ്റ്റെ അളവ് എത്ര ,എങ്ങിനെ സകാത്ത് കണക്കാക്കാം , എത്ര തുക സകാത്തായി നല്‍കണം, എപ്പോഴൊക്കെ നല്‍കണം തുടങ്ങിയവയെക്കുറിച്ച് ഒരു ലഘു വിവരണമാണ് ഈ ബ്ളോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് .- എന്താണ് സകാത്ത് ?
ഒരു വ്യക്തിയുടെ സമ്പാദ്യം തണ്റ്റെ ആവശ്യത്തില്‍ കവിഞ്ഞ് ഒരു നിശ്ചിത പരിധിയില്‍ എത്തുമ്പോള്‍ അയാള്‍ തണ്റ്റെ സമ്പാദ്യത്തില്‍ നിന്ന് ഒരംശം (സമൂഹത്തിലെ) ദരിദ്രര്‍ക്കും മറ്റും നിര്‍ബന്ധമായും വിട്ടു കൊടുക്കണം. ഇപ്രകാരം കൊടുക്കുന്ന നിര്‍ബന്ധ നികുതി അഥവാ ദാനമാണ് സകാത്ത് എന്ന അറബി പദം കൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത് . എന്നാല്‍ ഇതിണ്റ്റെ ശരിക്കുള്ള പദാര്‍ത്ഥം ആത്മാവിണ്റ്റെ ശുദ്ധീകരണം(വര്‍ദ്ധനവ്,വളര്‍ച്ച,ദൈവാനുസരണം, നിയമാനുസൃതദാനം,നിര്‍ബന്ധ ദനം)എന്നാണ്. വിശുദ്ധ ഖുര്‍ആനില്‍ നമസ്കാരത്തിനോട് ചേര്‍ത്ത് സകാത്തിനെ പ്രസ്താവിച്ചിരിക്കുന്നത് തന്നെ ഈ രണ്ട് കര്‍മ്മങ്ങളുടെ പ്രാധാന്യത്തേയും മതത്തിലെ അവയുടെ ആവശ്യകതയുമാണ് സൂചിപ്പിക്കുന്നത്. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ നമസ്കാരം പോലുള്ള ആരാധനാ കര്‍മ്മങ്ങള്‍ വിശ്വാസികള്‍ വളരെ കണിശതയോടെ നിര്വ്വഹിക്കുമ്പോള് സകാത്തിനെ അവഗണിക്കാറാണ് പതിവ്.
വിശുദ്ധ ഖുര്‍ആന്‍ 14 അധ്യായങ്ങളിലായി 25 സ്ഥലങ്ങളില്‍ സകാത്തിനെപ്പറ്റി പ്രതിപാധിച്ചിട്ടുണ്ട്. - സകാത്ത് കൊടുക്കാതെ അത് പിടിച്ചു വെയ്ക്കുന്നവനുള്ള നോവേറിയ ശിക്ഷയെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു.
" സ്വര്‍ണ്ണവും വെള്ളിയും ശേഖരിച്ച് വെക്കുകയും അവ അല്ലാഹുവിണ്റ്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച 'സുവാര്‍ത്ത'അറിയിക്കുക. നരകത്തീയിലിട്ട് അവ ചുട്ടു പഴുപ്പിച്ച് അവരുടെ നെറ്റിയിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടു വെക്കപ്പെടുന്ന ദിനം..! അന്ന് അവരോട് പറയും ഇതണ് നിങ്ങള്‍ നിങ്ങള്‍ക്കായി സാമ്പാദിച്ച് വെച്ചത് . അതിനാല്‍ നിങ്ങള്‍ സമ്പാദിച്ച് വെച്ചതിണ്റ്റെ രുചി ആസ്വദിച്ച് കൊള്ളുക. "
വി :ഖുര്‍ആന്‍. സൂ. തൌബ 9/34-35 - പ്രവാചകന് (സ.അ.വ)പറഞ്ഞതായി അബൂദര്‍റു(റ)പ്രസ്ഥാവിച്ചിരിക്കുന്നു.
"ഒട്ടകങ്ങളെയും,കന്നുകാലികളെയും,ആടുകളെയും ഒക്കെ സമ്പത്തായി കൈവശമുള്ളവന് , അര്‍ഹമായ സകാത്ത് വിഹിതം കൊടുത്തു വീട്ടാതയാല് വിധി തീരുമാന ദിവസം അവണ്റ്റെ ആ ജന്തുക്കള്‍ ഭൂമിയില്‍ അവക്കുണ്ടായിരുന്നതിനേക്കാള് വലിയ വലുപ്പം ആര്‍ജ്ജിച്ച് അവനെ ചവിട്ടി മെതിച്ചും അവയുടെ കൊമ്പുകള്‍ കൊണ്ട് കുത്തിയും കീറിയും എല്ലാ മനുഷ്യരുടേയും വിധി തീര്‍പ്പും വരെ അവനെ ഉപദ്രവിച്ചു കൊണ്ടേയിരിക്കും. " ഈ കാലത്തിണ്റ്റെ ദൈര്‍ഘ്യം ഭൂമിയിലെ നമ്മുടെ 50000 വര്ഷക്കാലത്തോളമാണെന്ന് പറയപ്പെടുന്നു.
സകാത്ത് എങ്ങിനെ, ആരില്‍ നിന്ന് വസൂലാക്കി ആര്‍ക്കെല്ലാം വിതരണം ചെയ്യണമെന്നും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കണമെന്നും ഒക്കെ വിശദമായിത്തന്നെ ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ നമസ്കാരത്തെപ്പറ്റി ഇത്രയധികം വിശദമയി പ:ഖുര്‍ആനില്‍ വിവരിച്ചിട്ടില്ല എന്ന കാര്യവും ഇവിടെ ശ്രദ്ധേയമാണ് . കാരണം മനുഷ്യമനസ്സിണ്റ്റെ ഗതിവഗതികള്‍ അതിണ്റ്റെ സൃഷ്ടികര്ത്താവിനല്ലേ നന്നായി അറിയൂ.....
- ഒരു വ്യക്തി തണ്റ്റെ ഏതെല്ലാം സ്വത്തു വകകള്ക്കാണ് സകാത്ത് കൊടുക്കേണ്ടത് .
- പണം(വായ്പ കൊടുത്തതുള്‍പ്പടെ), ഷയറുകളും(ഓഹരികള്‍) ,കടപ്പത്രങ്ങളും , സ്വര്‍ണ്ണവും വെള്ളിയും(ഇതില്‍ സ്ത്രീകളുടെ ആഭരണങ്ങളും മറ്റു വീട്ടാഭരണങ്ങളും)
- കച്ചവടവും, വ്യവസായവും
- വിളവെടുപ്പും കാര്‍ഷികോല്‍പ്പന്നങ്ങളും(ഉദാ:- ഈത്തപ്പഴം, മുന്തിരി, ഗോതമ്പ്, അരി, തേങ്ങ, റബ്ബര്‍, അടക്ക, കുരുമുളക് ,കാപ്പി, ഏലം മുതലായവ)
- ജന്തുക്കള്‍ -ഒട്ടകങ്ങള്‍, പശുക്കള്‍, ആടുകള്‍ മുതലായവ
- കെട്ടിടങ്ങളില്‍ നിന്നും, വാഹനങ്ങളില്‍ നിന്നും(വാടകയ്ക്ക് കൊടുത്തതില്‍ നിന്ന്) ഉള്ള വരുമാനം
- ശമ്പളവും സ്വയം തൊഴിലില്‍ നിന്നുമുള്ള വരുമാനം
- സകാത്ത് സ്വീകരിക്കാന്‍ അര്‍ഹതയുള്ളവര്‍
- ദരിദ്രര്‍ - ഒരു ദിവസത്തെ ആവശ്യത്തിന് തികയാത്ത വരുമാനക്കാര്‍ (അര്‍ദ്ധ പട്ടിണിക്കാര്‍)
- അതിദരിദ്രന് അഥവാ അഗതി - ജോലി എടുക്കാന്‍ കഴിയാത്ത അവശനോ യാതൊരു വരുമാന മാര്‍ഗ്ഗമോ ഇല്ലാത്തവന്(ദരിദ്രനേക്കാള്‍ അവശതയുള്ളവന്)
- സകാത്ത് പിരിച്ച് വിതരണം ചെയ്യുന്ന പ്രവര്‍ത്തകര്‍
- ഇസ്ലാമിലേക്ക് വരാന്‍ താല്പ്ര്യമുള്ളവരും മുസ്ലീംഗള്‍ക്ക് സഹായകരമായ അന്യമതസ്ഥനും
- മോചനം തേടുന്ന അടിമ
- കടക്കെണിയില്‍ പെട്ടവന്
- അല്ലാഹുവിണ്റ്റെ മാര്‍ഗ്ഗത്തില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക്
- വഴിപോക്കന്- നല്ല കര്യം ഉദ്ദേശിച്ചു നാട്ടില്‍ നിന്നും ദൂരെ പോയി പണമില്ലാതെ ബുദ്ധിമുട്ടുന്നവന്
ഈ കാര്യം പ:ഖുര്‍ആനിലെ ഒമ്പതാമത്തെ അധ്യായമായ സൂറത്തു തൌബയില്‍ അറുപതാം ആയത്തില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.
സകാത്ത് എങ്ങിനെ കണക്കാക്കാം....?
- സ്വര്ണ്ണത്തിണ്റ്റെയും വെള്ളിയുടേയും പണത്തിണ്റ്റെയും സകാത്ത്.
സ്വര്ണ്ണംഒരു വര്‍ഷം ഒരുവണ്റ്റെ കൈവശം നീക്കിയിരിപ്പുള്ള സ്വര്‍ണ്ണം 20 മിഥ്ഖാല്‍ (85ഗ്രാം) തൂക്കമോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ അതിണ്റ്റെ കമ്പോള വിലയുടെ 2.5% സകാത്ത് നല്‍കണം. 85ഗ്രം എന്നു പറയുന്നത് 10. 5 പവന് സ്വര്ണ്ണമാണ്വെള്ളിവെള്ളിയുടെ അളവ് 200 ദിര്‍ഹമോ ( 595ഗ്രാം) അതില്‍ കൂടുതലോ ഒരു വര്‍ഷം കൈവശം വെച്ചാലാണ് സകാത്ത് നിര്‍ബന്ധമാകുന്നത് . വെള്ളി 10 ദിര്‍ഹത്തിന് തുല്ല്യമാണ് 7 മിഥ്ഖാല്‍. ഇതും സ്വര്‍ണ്ണത്തെപ്പോലെ തന്നെ 2.5 ശതമാനം ആയാണ് സകാത്ത് നല്‍കേണ്ടത്. - പണത്തിണ്റ്റെ സകാത്ത്
85ഗ്രാം സ്വര്‍ണ്ണത്തിണ്റ്റെ വിലയോ അതില്‍ കൂടുതലോ പണമായി കൈവശം ഉണ്ടാകുമ്പോള്‍ മാത്രമേ സകാത്ത് നിര്ബന്ധമാവുന്നുള്ളൂ. ഇതില്‍ മറ്റാര്‍ക്കെങ്കിലും കടം കൊടുത്ത തുകയുണ്ടെങ്കില്‍ (അത് തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയുണ്ടെങ്കില്‍) അതിനും സകാത്ത് ബാധകമാണ് . കൂടാതെ ഓഹരികളുടേയും കടപ്പത്രങ്ങളുടെയും സകാത്ത് തുക കണക്കാക്കുന്നത് അത് സകാത്ത് കൊടുക്കുമ്പോഴുള്ള കമ്പോള വിലയിലെ 2.5% ആയാണ്. - കച്ചവടം വ്യവസായം
കച്ചവടത്തിണ്റ്റേയും വ്യവസായത്തിണ്റ്റേയും സകാത്ത് കണക്കാക്കുന്ന വിധം ഏകദേശം ഒരുപോലെത്തന്നെയണ്. കച്ചവടത്തിണ്റ്റെ കാര്യത്തില്‍ സകാത്ത് കണക്കാക്കുമ്പോള്‍ നീക്കിയിരിപ്പും ചരക്കും മറ്റു സാധന സാമഗ്രികളുടെ കമ്പോള വിലയും , സാധനങ്ങള്‍ വങ്ങുന്നതിനും വില്‍ക്കുന്നതിനും വേണ്ടി വന്ന മുടക്കുമുതല്‍ എന്നിവയുടെ മേലാണ് സകാത്ത് കണക്കാക്കേണ്ടത്.വ്യവസായത്തിണ്റ്റെ കാര്യത്തില്‍ ഉല്പന്നങ്ങള് വിറ്റു കിട്ടുന്ന അറ്റാദായത്തിനാണ് സകാത്ത് നല്‍കേണ്ടത്. വ്യവസായ ശാല പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ ചിലവുകളും മൊത്തം വരുമാനത്തില്‍ നിന്ന് കുറവ് ചെയ്ത് കിട്ടുന്നതാണ് അറ്റാദായം. ഈ തുക 85ഗ്രാം സ്വര്‍ണ്ണത്തിണ്റ്റെ കമ്പോള വിലയോ അതില്‍ കൂടുതലോ ആയാല്‍ 2. 5% സകാത്ത് നല്‍കണം - വിളവെടുപ്പിന്മേലുള്ള സകാത്ത്
സാധാരണ സ്വത്തു വകകളിലുള്ള സകാത്ത് നിര്‍ബന്ധമാകുന്നത് ആ സ്വത്ത് സ്വന്തം കൈവശം ഒരു പ്രത്യേക കാലയളവ് പൂര്ത്തിയാകുമ്പോഴണ്. എന്നാല്‍ വിള്വെടുപ്പ് ഉല്പന്നങ്ങള്ക്ക് സകാത്ത് ബാധകമാവുന്നത് അത് വിളവെടുക്കുന്ന സമയത്താണ്. അല്ലാതെ ഒരു വര്‍ഷം കൂടുമ്പോഴല്ല. വിളവെടുപ്പ് വര്‍ഷത്തില്‍ ഒന്നിലധികം തവണയാണെങ്കില്‍ അപ്പോഴൊക്കെ സകാത്തും നല്‍കണം. വിളവെടുപ്പുല്പന്നങ്ങളുടെ മേലുള്ള സകാത്ത് സ്വര്‍ണ്ണത്തിണ്റ്റെ (85ഗ്രാം) അളവിലല്ല കണക്കാക്കുന്നത്. മറിച്ച് വിളവെടുക്കുമ്പോള്‍ 300 സാഉ് (ഏതാണ്ട് 653 Kg) തൂക്കം വരികയാണെങ്കിലേ അതിന് സകാത്ത് ബാധകമാവുന്നുള്ളൂ. മഴവെള്ളത്താലോ ഊറ്റുവെള്ളത്താലോ നനക്കപ്പെട്ടുണ്ടായ കാര്ഷികോല്പന്നങ്ങളുടെ സകാത്ത് 10% ആണ്. എന്നാല്‍ അത് ഒരു കൃഷിക്കാരന് കോരി നനച്ചതോ , മറ്റോ ചെയ്ത കൃഷിയില്‍ നിന്നുള്ള ഉല്പന്നമാണെങ്കില് അതിന് 5% ആയാണ് സകാത്ത് നല്‍കേണ്ടത്.
ഉദാഹരണം :- ഒരു കൃഷിക്കാരണ്റ്റെ കൃഷിയിടം.
അയാളുടെ 5ഏക്കര്‍ സ്ഥലത്ത് അയാള്‍ നെല്ല് കൃഷി ചെയ്തു.വിളവെടുത്തപ്പോള്‍ അതില്‍ നിന്ന് 10000Kg നെല്ല് ലഭിച്ചു.
ഒരു കിലോയ്ക്ക് 20 രൂപ (മാര്‍ക്കറ്റ് വില) പ്രകാരം മൊത്തം = 10000 * 20 = 2,00,000 രൂപ
മൊത്തം കൃഷിച്ചിലവ് = 75000രൂപ
വായ്പ തിരിച്ചടവ് = 37000രൂപ
സകാത്ത് കൊടുക്കേണ്ട തുക = 2,00,000 - 1,12,000 = 88000 രൂപ
സകാത്ത് = 88000 * 10% = 8800 രൂപ.
ഇവിടെ ഉദാഹരണത്തില്‍ മൊത്തം വരുമാനത്തില്‍ നിന്ന് സകല ചിലവുകളും കുറച്ച് കിട്ടിയ തുകയുടെ 10% സകാത്താണ് കണക്കാക്കിയത്. എന്നാല്‍ ചിലവുകള്‍ ഒന്നും കുറയ്കാതെ മൊത്തം വരുമാനത്തില്‍ നിന്ന് സകത്ത് കൊടുക്കുകയാണെങ്കില്‍ അതിണ്റ്റെ 5% എന്ന തോതിലാണ് സകാത്ത് കണക്കാക്കേണ്ടത്.
അതായത് :- മൊത്തം വരുമാനം = 2,00,000 രൂപ സകാത്ത് = 2,00,000 * 5% = 10,000 രൂപ - മൃഗ സമ്പത്തുകളുടെ സകാത്ത്
മൃഗങ്ങളുടെ മീതെയുള്ള സകാത്ത് ബാധ്യതയായിത്തീരുന്നത് അവ ഒരുവണ്റ്റെ കൈവശം ഒരു വര്‍ഷം ഇരിക്കുമ്പോഴാണ്. ആട്, മാട്, പോത്ത് മുതലായ ജന്തുക്കളെ പെറ്റുപെരുകാനായി മേയാന്‍ വിട്ടു വളര്ത്തുന്നവയ്ക് സകാത്തുണ്ട്. ഒട്ടകമോ ,മാടോ, പോത്തോ എണ്ണത്തില്‍ അഞ്ചോ അതില്‍ അധികമോ ഉണ്ടെങ്കില്‍ സകാത്ത് കൊടുക്കണം. എന്നാല്‍ ആടുകളുടെ(കോലാട്, ചെമ്മരിയാട്) കാര്യത്തില്‍ ഇവ നാല്പതോ അതിലധികമോ ഉണ്ടെങ്കിലേ സകാത്ത് ബാധകമാവൂ. ഒട്ടകങ്ങളുടേയും കാലികളുടേയും സകാത്ത് കണക്കാക്കുന്നത് ഒരേ വിധമാണ്. 5മുതല്‍ 9വരെ ഒരു കോലാട് സകാത്തായി നല്‍കണം. 10 മുതല്‍ 14 വരെ 2 കോലാട് സകാത്ത് എന്ന ക്രമത്തില്‍. - കെട്ടിടം വാഹനം മുതലായവ
കെട്ടിടം വാഹനം മുതലായ വസ്തുവകകളില്‍ നിന്നുള്ള സകാത്ത് കണക്കാക്കുന്നത് ഇവയില്‍ നിന്ന് ഒരു കൊല്ലം ലഭിക്കുന്ന മൊത്തം വരുമാനം എല്ലാ ചിലവും കഴിച്ച് (പെയിണ്റ്റിംഗ് ,അറ്റകുറ്റപ്പണികള്‍, സ്പെയര്‍ പാര്‍ട്സ് ...) 85ഗ്രാം സ്വര്‍ണ്ണ വിലയോ അതില്‍ കൂടുതലോ അണെങ്കില്‍ അതിന് 2.5% സകാത്ത് ബാധകമാണ്. - ഉദ്യോഗത്തില്നിന്നുള്ള വരുമനത്തിണ്റ്റെ സകാത്ത്
ഈ വിഭാഗത്തില്‍ ഒരാള്‍ക്ക് ഒരു വര്‍ഷം ലഭിച്ച ശമ്പളത്തില്‍ നിന്ന് അദ്ദേഹത്തിണ്റ്റെ ജീവിതച്ചിലവ് കഴിച്ച് ബാക്കി തുക 85ഗ്രാം സ്വര്‍ണ്ണ വിലയ്ക്ക് തില്യമോ അതില്‍ കൂടുതലോ ആയാല്‍ , അയാള്‍ 2.5% സകാത്ത് നല്‍കണം. ഇതു പോലെത്തന്നെയാണ് ഒരാള്‍ ജോലി ചെയ്യുന്നത് അയാളുടെ സ്വന്തം സ്ഥാപനത്തിലാണെങ്കിലും സകാത്ത് കണക്കാക്കേണ്ടത്.
ഉദാഹരണം :- ഒരു ഡോക്ടര്‍ സ്വന്തം ആശുപത്രി നടത്തുന്നു. അയാളുടെ വരവ് ചിലവ് കണക്ക് താഴെ കൊടുത്തിരിക്കുന്നു.
വാര്‍ഷിക വരുമാനം = 2,00,000 രൂപ
വാര്‍ഷിക ചിലവുകള്‍ താഴെ
തൊഴിലാളികളുടെ ശമ്പളം = 48000 രൂപ
കെട്ടിട വാടക = 24000 രൂപ
ആശുപത്രി ചിലവ് = 18000 രൂപ
മറ്റു ചിലവുകള്‍ = 12000 രൂപ
അയാളുടെ ജീവിത ചിലവ് = 60000 രൂപ
മൊത്തം ചിലവ് = 1,62,000 രൂപ
ബാക്കി വരുമാനം = 2,00,000 1,62,000 = 38000 രൂപ
ഈ സംഖ്യ 85 ഗ്രാം സ്വര്‍ണ്ണ വിലയേക്കാള്‍ കൂടുതലാണെങ്കില്‍ അയാള്‍ 38000 രൂപയിടെ 2.5% സകാത്ത് നല്‍കണം.
ഞാന്‍ ആദ്യം സൂചിപ്പിച്ചത് പോലെ എനിക്ക് "സകാത്ത്" എന്ന വിഷയത്തെക്കുറിച്ച് വളരെക്കുറഞ്ഞ അറിവേ ഉള്ളൂ. കൂടുതല്‍ അറിവുള്ള നിങ്ങള്‍ നിങ്ങളുടെ അറിവുകള്‍ ഇവിടെ പങ്ക് വെക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
അല്ലാഹു നമ്മുടെ എല്ലാ മഹത്തായ കര്‍മ്മങ്ങള്‍ക്കും അതിണ്റ്റേതായ പ്രതിഫലം നല്കി അനുഗ്രഹിക്കുമറാകട്ടെ...... ആമീന്‍
നിങ്ങള്‍ക്ക് സകാത്തിനെക്കുറിച്ചോ അത് കണക്കാക്കുന്നതിനെക്കുറിച്ചോ വല്ല സംശയങ്ങളുമുണ്ടെങ്കില്‍ അത് ഇവിടെ എഴുതുക. എനിക്കറിയാമെങ്കില്‍ ഞാനും അല്ലെങ്കില്‍ ഏതെങ്കിലും വായനക്കാരോ അതിനുത്തരം നല്‍കും . ഈ ബ്ളോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, ഇതിലെ തെറ്റുകള്‍ എന്നിവ എന്നെ അറിയിക്കുക.